തിരുവനന്തപുരം: മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിൽ കസ്റ്റംസ് പരിശോധന. സെക്രട്ടറിയേറ്റ് പരിസരത്തുള്ള ശിവശങ്കറിന്റെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രതികളുമായി എം ശിവശങ്കറിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്ത് വരുന്നുണ്ട്.
സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ നിരവധി തവണ ശിവശങ്കർ വിളിച്ചതിന്റെ കോൾ രേഖകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

