ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നൽകിയ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഡി.എം.ഒയെ ചുമതലപ്പെടുത്തി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്ടർ അർജുൻ പാണ്ഡ്യൻ ആണ് ചുമതലപ്പെടുത്തിയത്. സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ ഡോക്ടറെ മാറ്റി നിർത്തി അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
പ്രതിഷേധക്കാരെ ആരോഗ്യമന്ത്രി വീണാ ജോർജും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഫോണിൽ വിളിച്ച് സംസാരിച്ചു. ആരോഗ്യമന്ത്രിയെ വിഷയം ധരിപ്പിക്കുമെന്നും അടിയന്തര ഇടപെടലിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി അറിയിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെ മരിച്ച സനീഷിന്റെ അനുജൻ സിജീഷ് തളർന്നുവീണു. സിജീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഹെർണിയ ഓപ്പറേഷന് അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഹെർണിയ ഓപ്പറേഷനുവേണ്ടിയായിരുന്നു അനസ്‌തേഷ്യ നൽകിയത്. അനസ്‌തേഷ്യ അലർജി ആയതിനെ തുടർന്ന് ഹൃദയാഘാതം വരികയും തുടർന്ന് രോഗിയെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രോഗി മരിക്കുകയായിരുന്നു.