വേനൽ കാലത്ത് ജീവജാലങ്ങൾക്ക് വീടുകളിൽ ദാഹജലം ഒരുക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ‘പറവകൾക്ക് നീർക്കുടം’ എന്ന പദ്ധതി ഒരുക്കി കാരന്തുർ എ എം എൽ പി സ്ക്കൂളിലെ വിദ്യാർത്ഥികൾ. പി ടി എ പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ പദ്ധതി ഉദ്‌ഘാടനം ചെയ്തു.
പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. സുഹറ ടീച്ചർ, അയിഷാബി ടീച്ചർ, നെജ്മ ടീച്ചർ, ഇൻസാഫ് മാസ്റ്റർ, ഷീബ ടീച്ചർ, ഇർഷാന ടീച്ചർ, സജ്‌ന ടീച്ചർ,സലീന ടീച്ചർ, ഫർവീന ടീച്ചർ, ദിലാവത്ത് തുടങ്ങിയവർ സംബന്ധിച്ചു.