ആലപ്പുഴ: കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫിസർ ജിഷമോൾക്ക് പുറമെ ഒരാൾ കൂടി അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയിൽ സുരേഷ് ബാബുവിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.2009 ൽ ഇയാൾക്കെതിരെ സമാനമായ കേസ് റിപ്പോർട്ട്ചെയ്തിരുന്നതായി പോലീസ് പറയുന്നു.
അതേസമയം പാലക്കാട് നിന്നു കുഴൽപണം ഇടപാടുമായി ബന്ധപ്പെട്ടു പിടിയിലായവരിൽ 2 പേർക്കും കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പാലക്കാട്ടെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്.
കുഴൽപ്പണമുണ്ടെന്നു കരുതി മിനി ലോറി തട്ടിയെടുത്ത് അതിൽ ഉണ്ടായിരുന്നവരെ ആക്രമിച്ചതിനെ തുടർന്നാണ് ഇവർ പിടിയിലായത്. ഈ സംഘത്തിലെ ആലപ്പുഴ സക്കറിയ വാർഡ് ഷിഫാസ് മൻസിലിൽ എസ്.ഷിഫാസ് (30), ചാരുംമൂട് കോമല്ലൂർ ചറുവയ്യത്ത് എസ്.വിജിത്ത് (30) എന്നിവരാണ് ആലപ്പുഴ കള്ളനോട്ട് കേസിലെ പ്രധാന പ്രതികളെന്നാണ് സൂചന.