Local

കൊറോണ- 154 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍


കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 154 പേരെ ഹൗസ് ക്വാറന്‍ന്റൈന്‍ ഒഴിവാക്കിയതായി കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.ജില്ലയില്‍ പുതുതായി മൂന്ന് പേര്‍ ഉള്‍പ്പെടെ ഇനി 249 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍പ്രവേശിപ്പിച്ചിട്ടില്ല. ബീച്ച് ആശുപ്രതിയില്‍ മൂന്ന് പേരും മെഡിക്കല്‍ കോളേജില്‍ ഒരാളുനിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.


ഇന്നലെ (ഫെബ്രു 13) സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. രണ്ട് സാംപിളുകളുടെ ഫലം ലഭിച്ചത് നെഗറ്റീവാണ്. ഇതോടെ ഇതുവരെ 30 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24 എണ്ണത്തിന്റേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ ഒരാള്‍ക്ക് കൗണ്‍സിലിങ് നടത്തി.ജില്ലയിലെ വടക്കന്‍ മേഖല ബ്ലോക്ക് പി.എച്ച്.സി കളില്‍ അവലോകന യോഗം ചേരുകയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍വിലയിരുത്തുകയും ചെയ്തു. കൂടാതെ ബോധവത്ക്കരണ ക്ലാസുകള്‍, പഞ്ചായത്ത് തല യോഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായ തുടരുന്നതായി ഡി.എം.ഒ. അറിയിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!