ഭാരതീയ ജനതാ യുവമോര്‍ച്ച കുന്നമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയറ ഡിവിഷനില്‍ നിന്നും കൗണ്‍സിലര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി റനീഷ്, പന്തീരാങ്കാവ് വാര്‍ഡ് 6 ഇല്‍ നിന്നും ജനപ്രതിനിധിയായി ജയിച്ചു വന്ന ബിജെപി യുടെ ധനേഷ് കുമാര്‍ എന്നിവര്‍ക്ക് അനുമോദന പരിപാടി പന്തീരാങ്കാവ് വെച്ചു നടത്തി.
കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് ശ്യാം ചൂലൂര്‍ അധ്യക്ഷനായ പരിപാടിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സൂരജ് ചോലക്കല്‍ സ്വാഗതം പറഞ്ഞു .
സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ് ,ജില്ലാ കമ്മറ്റി അംഗം രാകേഷ് ഒളവണ്ണ ,വനിത കോര്‍ഡിനേറ്റര്‍ ശില്പ ,പന്തീരാങ്കാവ് ബിജെപി ഏരിയ പ്രസിഡണ്ട് ഷാജി എന്നിവര്‍ പൊന്നാട അണിയിച്ചു ആശംസകള്‍ അറിയിച്ചു .
സെക്രട്ടറി ധനേഷ് മാവത്തുംപടി നന്ദിയും പറഞ്ഞു .

