National News

മാപ്പും പറയില്ല പിഴയും അടക്കില്ല വക്കീലിനെയും വെക്കില്ല; കോടതിയലക്ഷ്യക്കേസില്‍ പ്രതികരിച്ച് കുനാല്‍ കമ്ര

Attorney General gives consent to initiate contempt proceedings against Kunal  Kamra | The News Minute

റിപ്പബ്ലിക്ക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ചതിന് കോടതിയലക്ഷ്യകേസ് നേരിടുന്നതില്‍ പ്രതികരിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. വിമര്‍ശനം നടത്തിയതിന്റെ പേരില്‍ മാപ്പ് പറയാനോ പിഴയടക്കാനോ തയ്യാറല്ലെന്നാണ് കുനാല്‍ കമ്ര പ്രതികരിച്ചത്.

ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ റിപബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ചുകൊണ്ട് കുനാല്‍ കമ്ര നേരത്തേ ട്വീറ്റ് ഇട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ട്വീറ്റ് ഇട്ടതില്‍ തെറ്റായി ഒന്നും തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വക്കീലുമാരെ സമീപിക്കാനോ മാപ്പ് പറയാനോ പിഴ അടക്കാനോ തയ്യാറല്ലെന്നും കുനാല്‍ കമ്ര ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.കുനാല്‍ കമ്രയുടെ വിമര്‍ശനത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാരോപിച്ച് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിസ്വാം സിദ്ദീഖ് ആണ് രംഗത്തെത്തിയിരുന്നത്.

രാജ്യത്തെ സുപ്രീം ജോക്ക് ആണ് കോടതിയെന്നും കാവി നിറത്തില്‍ മുങ്ങിയ കോടതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പങ്കുവെച്ചെന്നും ആരോപിച്ചാണ് കുനാലിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടത്.ട്വീറ്റില്‍ മാപ്പുപറയില്ലെന്ന് പറഞ്ഞുകൊണ്ട് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന് കുനാല്‍ കത്തയക്കുകയും ചെയ്തിരുന്നു. കുനാല്‍ പരിധികള്‍ ലംഘിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് കെ.കെ വേണുഗോപാല്‍ പരിഗണിച്ചിരുന്ന പശ്ചാത്തലത്തിലാണ് കുനാലിന്റെ പുതിയ മറുപടി.

സുപ്രീംകോടതിയെ ആക്രമിക്കുന്നത് ശിക്ഷയിലേക്ക് നയിക്കുമെന്ന് ആളുകള്‍ മനസ്സിലാക്കട്ടേയെന്നും കുനാലിനെ കോടതിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച വക്കീലിന് നല്‍കിയ മറുപടിക്കത്തില്‍ വേണുഗോപാല്‍ പറഞ്ഞിരുന്നു.
അര്‍ണബിന് ജാമ്യം അനുവദിച്ച കോടതി വിധിക്ക് പിന്നാലെ കമ്ര തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അര്‍ണബ് പുറത്തിറങ്ങിയത്. 50,000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!