കോഴിക്കോട്: 2020 ഏപ്രിൽ 3,4, 5 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ 43- ാം വാർഷിക സമ്മേളനം 2020 ഏപ്രിൽ 9,10, 11,12 ദിവസങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചു. 3. 4. 5 ദിവസങ്ങളിൽ കാരന്തൂർ ഹരിഹര മഹാദേവ ക്ഷേത്രത്തിൽ ഉത്സവമാണ്. ക്ഷേത്ര കമ്മിറ്റിയുമായി മർക്കസ് മേധാവികൾ നടത്തിയ ചർച്ചയെ തുsർന്നാണ് തിയ്യതികളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.സമ്മേളന തിയ്യതി പ്രഖ്യാപിച്ചെങ്കിലും തിയ്യതി മാറ്റി നിശ്ചയിച്ചതിലൂടെ സമൂഹത്തിൽവലിയ മാതൃക ശൃഷ്ടിച്ചിരിക്കയാണ് സ്ഥാപനം. കൂടിയാലോചനാ സംബന്ധമായി മർകസിൽ ചേർന്ന യോഗം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, സി.പി മൂസ ഹാജി അപ്പോളോ, പി മുഹമ്മദ് യൂസുഫ് പന്നൂർ, എ. സൈഫുദ്ധീൻ ഹാജി തിരുവനന്തപുരം, ടി.കെ അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.

