Kerala Local

സംഘർഷം തടയാനെത്തിയ പോലീസ്‌ക്കാരനെ വെട്ടി: മൂന്ന് ഗുണ്ടകൾ പിടിയിൽ


തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടിയ മൂന്നു ഗുണ്ടകൾ പിടിയിൽ. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നന്തിക്കര ദേശീയപാതയിലാണ് ഇവരെ പിടികൂടിയത്. ചൊവ്വൂർ സ്വദേശികളായ ജിനു, മെജോ , അനീഷ് എന്നിവരാണ് പിടിയിലായത്. ജിനു ഒരു കൊലക്കേസ് പ്രതിയാണ്. മദ്യലഹരിയിൽ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പിടിക്കുമ്പോഴാണ് പൊലീസിനെ ആക്രമിച്ചത്. ചേർപ്പ് സ്റ്റേഷനിലെ പൊലീസുകാരൻ സുനിൽ കുമാറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം. ചൊവ്വൂർ ക്ഷേത്രത്തിന് സമീപം ജിനോയുടെ ബന്ധു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഇവർ എത്തിയത്. എന്നാൽ രാവിലെ മുതൽ തന്നെ വാക്കേറ്റവും തർക്കവും ഉണ്ടായതിനാൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോൾ ഇവർ രക്ഷപ്പെടും ചെയ്തു. എന്നാൽ വൈകുന്നേരം ഈ സംഘം വീണ്ടുമെത്തി വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയത്ത് പൊലീസുകാരെത്തിയിരുന്നു. വീട്ടിലെത്തി ഇവരെ പിടിക്കുമ്പോഴാണ് സുനിൽകുമാറിന് വെട്ടുകത്തി കൊണ്ട് വെട്ടേറ്റത്. സുനിൽ കുമാറിനെ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അപകടനില തരണം ചെയ്തതായാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!