ജനീവ: ജമ്മുകാശ്മീരില്‍ നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അപ്രതീക്ഷിത യുദ്ധം തള്ളിക്കളയാനാകില്ലെന്ന ഭീഷണിയുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ അനന്തരഫലം എന്താണെന്ന് അറിയുന്നവരാണ് ഇരു രാജ്യങ്ങളുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ കാശ്മീരില്‍ നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അപ്രതീക്ഷിത യുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല.
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അന്വേഷണം വേണം. പാകിസ്ഥാന്റെയും ഇന്ത്യയുടേയും ഭാഗങ്ങള്‍ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാ മഹ്മൂദ് പറഞ്ഞു.