കോവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ പടിയൂർ സ്വദേശി സൈമൺ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.
ഇദ്ദേഹത്തിന്റെ ആന്റിജൻ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. തുടർന്നുള്ള പരിശോധനാഫലം വന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദ്രോഗം അടക്കമുള്ള ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു.
അതിനിടെ കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരൻ ആണ് മരിച്ചത്. അർബുദബാധിതനായിരുന്നു.