പ്രളയത്തില്‍ ചെളി നിറഞ്ഞ കോണ്‍ഗ്രസ് ഓഫീസ് ശുചീകരിച്ച് കണ്ണൂരിലെ ഡിവൈഎഫ്ഐ. പ്രളയത്തേത്തുടര്‍ന്ന് ചെളിനിറഞ്ഞ മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസും പ്രിയദര്‍ശിനി ക്ലബ്ബും ചെളിയടിഞ്ഞ് ഉപയോഗശൂന്യമായപ്പോളാണ് രാഷ്ട്രീയം മറന്ന് വെച്ച് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ പ്രവര്‍ത്തകര്‍ ഓഫീസ നന്നാക്കാന്‍ ഇറങ്ങിയത്.
ഓഫീസിന്റെ വരാന്തയും മുറികളും ഫര്‍ണിച്ചറുമെല്ലാം കഴുകിയ ശേഷമാണ് ഡിവൈഎഫ്ഐ എളന്നൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പോയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ദുരിതകാലത്ത് പ്രകടിപ്പിച്ച സഹകരണമനോഭാവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമായിട്ടുണ്ട്.