കണ്ണൂർ : സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം . കണ്ണൂർ സ്വദേശിനി ആയിഷ ഹജ്ജുമ്മ (63 ) ആണ് കോവിഡ് ബാധിച്ച് മരിച്ചത് . ഇവർ ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.
കോവിഡ് ബാധയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം.
ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന പാറക്കത്തോട് സ്വദേശി അബ്ദുൾ സലാം (71 ) മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമായിട്ടില്ല

