Kerala

ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്‍കാന്‍ ആലോചനയുമായി സര്‍ക്കാര്‍

കോവിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ആലോചന. . കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് മാത്രമാണ് ആന്റിജന്‍ പരിശോധനകള്‍ നടത്തുന്നത്

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കും അനുമതി നല്‍കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചു. അന്തിമതീരുമാനം ഉടനുണ്ടാകും. നിലവില്‍ 1 ലക്ഷം ടെസ്റ്റ് കിറ്റുകളാണു സര്‍ക്കാരിന്റെ കൈവശമുള്ളത്. 1 ലക്ഷം കിറ്റുകള്‍ കൂടി ഉടന്‍ വാങ്ങും.

വിദേശയാത്രകള്‍ക്കുള്‍പ്പെടെ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് സൗകര്യം വര്‍ധിപ്പിക്കണമെന്നാണു സര്‍ക്കാരിന്റെ നിലപാട്. ആരോഗ്യവകുപ്പിന്റെ നിലവിലെ സംവിധാനങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതു പ്രായോഗികമല്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!