തെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. യു.എസ് – ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ആക്രമണം.
ഇറാന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേലിപ്പോള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. തെഹിറാനിലെ വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നേരത്തെതന്നെ ഇറാനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കത്ത് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് വിവിധ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് യുഎസ് അറിയിച്ചു.