കൊച്ചി : വി ഡി സതീശൻ എംഎൽഎക്കെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞതിന് കേസെടുത്തു. പൊതുപ്രവർത്തകനുമായ അബ്ദുൾ സലാം, ഇവരുടെ ഭാര്യ,മാതാവ് എന്നിവരുടെ പരാതിയിലാണ് പറവൂർ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വി ഡി സതീശൻ മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സതീശനിട്ട പോസ്റ്റിന് താഴെ പരാതിക്കാരനായ അബ്ദുൽ സലാം അഭിപ്രായം രേഖപ്പെടുത്തുകയും ഇതിനു മറുപടിയായി അശ്ലീല ഭാഷയിൽ എം എൽ എ മറുപടി നൽകി എന്നുമായിരുന്നു കേസ്.
ആദ്യം വ്യാജ ഐഡി ഉപയോഗിച്ച് കൃത്രിമം നടത്തിയെന്ന് എംഎൽഎ പ്രതികരിച്ചിരുന്നു , പിന്നീട് തന്റെ ഫെയ്‌സ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തെന്ന് നിലപാട് മാറ്റിയിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായുള്ള പരാതിയിലും നിലവിൽ കേസുണ്ട്. മൂന്നാഴ്ചമുമ്പ് നടന്ന സംഭവത്തിൽ കോടതിയുടെ അനുമതിയോടെയാണ് വി ഡി സതീശനെതിരെ 120 ഒ വകുപ്പ് ചുമത്തി കേസെടുത്തത്.

