മുക്കം : നീലേശ്വരം ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപകന് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി. മൂന്നാംപ്രതി ഫൈസല്‍ പി.കെ. മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചപ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം.
സാധാരണ ഗതിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ വിദ്യാര്‍ഥിപോലും അറിയാതെ അധ്യാപകര്‍ സ്കൂളിന്റെ യശ്ശസുയര്‍ത്താന്‍ വേണ്ടി ഇത്തരത്തിലൊരു കൃത്യം ചെയ്തിരിക്കുന്നത്. ഈ സംഭവം ഗുരുതരമാണ്. അധ്യാപകര്‍ക്ക് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
മൂന്നാംപ്രതി ഫൈസലിനോട് പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. അന്നേ ദിവസം തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.