കുന്ദമംഗലം: കുന്ദമംഗലം ബസ്റ്റാന്റിന് പിൻഭാഗത്ത് നിന്ന് 20ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പൂവ്വാട്ട് പറമ്പ് സ്വദേശികളായ അർഷാദ്, സംശുദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്കൂൾ പരിസരം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് പോലീസ് കുന്ദമംഗലം ബസ്റ്റാന്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷ്‌റഫ്, എസ് ഐ അബ്ദുറഹ്മാൻ തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തെ കുറിച്ച് കൂടുതൽ വിവരം അന്വേഷിച്ച് വരികയാണെന്ന് കുന്ദമംഗലം എസ് ഐ വ്യക്തമാക്കി.