രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേർക്ക് രോഗം സ്ഥിരീകരിച്ചു. 140 പേർ രോഗം ബാധിച്ച് മരിച്ചു. 19,957 പേർക്ക് രോഗമുക്തിയുണ്ടായി.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയർന്നു. 1,09,73,260 പേർ ഇതുവരെ രോഗമുക്തി നേടി. 2,02,022 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്. 1,58,446 ആകെ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലാണ് രോഗികളിൽ ഭൂരിപക്ഷവും. 15000ത്തോളം പേർക്കാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. അതേസമയം, 2,82,18,457 പേർക്ക് രാജ്യത്ത് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.