ചതുപ്പിൽ വീണ ഗർഭിണിയായ പശുവിനെ സാഹസികമായി രക്ഷപെടുത്തി ഫയർ ഫോഴ്സ്. ആര്യക്കര കിഴക്ക് കപ്പലുമാവുങ്കൽ എൽസമ്മയുടെ പശുവാണ് ചതുപ്പിൽ വീണത്. ഇന്നലെ രാവിലെ പുൽപ്പടർപ്പിൽ കെട്ടിയിട്ട് പോയതായിരുന്നു. ഉച്ചയ്ക്ക് വെള്ളം കൊടുക്കാൻ എൽസമ്മ എത്തിയപ്പോഴാണ് പശു ചതുപ്പിൽ കഴുത്തൊപ്പം താഴ്ന്ന് നിൽക്കുന്നത് കണ്ടത്. എൽസമ്മ ഉടനെ ഉച്ചത്തിൽ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാർ പശുവിനെ കരയ്ക്ക് കയറ്റാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്നാണ് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പത്മകുമാറിൻ്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം എത്തി. ഫയർ ഗ്രേഡ് അസിസ്റ്റൻ്റുമാരായ കെ. എസ് സുബിൻ, രാജേഷ്, അജ്മൽ, ജസ്റ്റിൻ എന്നിവരും നാട്ടുകാരും ചേർന്ന് ചതുപ്പിൽ ഇറങ്ങി പശുവിനെ കരയ്ക്ക് എത്തിയ്ക്കുകയായിരുന്നു.