ബിഹാറിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

0
94

ബീഹാറിലെ മധുബാനിയിൽ ബധിരയും മൂകയുമായ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. കൂർത്ത ആയുധം കൊണ്ട് കണ്ണുകൾക്കും പരിക്കേൽപ്പിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമായി ആശുപത്രിയിൽ തുടരുകയാണ്. രണ്ടു കണ്ണുകളിലും സാരമായ പരിക്കേറ്റ പെൺകുട്ടിയുടെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടുവോയെന്നു സംശയിക്കുന്നു. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി ആടുകളെ മേക്കാൻ പോയപ്പോഴാണ് പ്രതികൾ കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here