വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജകമണ്ഡലം തല സമ്പൂര്‍ണ ഡിജിറ്റല്‍ പദ്ധതി പ്രഖ്യാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കേരള ഇന്‍ഫ്രാടെക്ച്ചര്‍ ആന്റ്ടെക്‌നോളജിഫോര്‍എഡ്യുക്കേഷന്‍(കൈറ്റ്)കിഫ്ബിധനസഹായംകൂടിപ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. പ്രാദേശിക തലത്തില്‍ സ്‌കൂള്‍ പി.ടി.എകളുംഇതരഏജന്‍സികളുംപദ്ധതിപ്രാവര്‍ത്തികമാക്കുന്നതില്‍ സഹായകരമായ നടപടികള്‍ സ്വീകരിച്ചു.
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ 74 സ്‌കൂളുകളിലായി 838
ലാപ്‌ടോപ്പുകള്‍, 481 പ്രോജക്ടറുകള്‍, 284 മൗണ്ടിംഗ് ആക്‌സസറീസ്, 238 സ്‌ക്രീന്‍ ബോര്‍ഡ്, 21 ടെലിവിഷന്‍, 23 മള്‍ട്ടി ഫംഗ്ഷണല്‍ പ്രിന്റര്‍, 23 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 22 എച്ച്.ഡി വെബ് ക്യാം, 732 യു.എസ്.ബി സ്പീക്കര്‍ എന്നിങ്ങനെ 2662 ഉപകരണങ്ങളാണ് വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കും കംമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കുമായി 48 ലക്ഷം രൂപയും
അനുവദിക്കുകയുണ്ടായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശിവദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ കല, പി.ടി.എ പ്രസിഡന്റ് ടി ജയപ്രകാശന്‍, വൈസ് പ്രസിഡന്റ് ഒ സലീം, എം.പി.ടി.എ പ്രസിഡന്റ് എം.കെ റിജുല സംസാരിച്ചു. കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോള്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ വി പ്രേമരാജന്‍ നന്ദിയും പറഞ്ഞു.

