Kerala News

ഇരുവഞ്ഞി കരയിലെ ഈ ഇലഞ്ഞിമരം ഇനി തലമുറകളോട് ഒരു കഥ പറയും മുക്കത്തിന്റെ വീരപുത്രൻ മൊയ്തീന്റെ കഥ മുക്കം മുൻസിപ്പൽ സെക്രട്ടറി ഹരീഷ് എഴുതുന്നു

മുക്കം മുൻസിപ്പൽ സെക്രട്ടറി ഹരീഷ് എഴുതുന്നു

ഇരു വഞ്ഞി കരയിലെ ഈ ഇലഞ്ഞിമരം ഇനി തലമുറകളോട് ഒരു കഥ പറയും, പ്രണയവും മനുഷ്യത്തവുമുളള മനുഷ്യരിലെല്ലാം ജീവിക്കുന്ന മുക്കത്തിന്റെ വീരപുത്രൻറെ കഥ. ഒഴുക്കിനെതിരെ നീന്തുന്നതാണ് ശക്തിയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞവൻറെ കഥ.

ഇരുവഞ്ഞി കരയിൽ ഇന്ന് ഒരു ഇലഞ്ഞിമരം നട്ടിട്ടുണ്ട്.
ഇതിലെന്താണിത്ര പറയാൻ എന്നല്ലേ മരം നട്ട സ്ഥലം ബി.പി മൊയ്തീൻ പാർക്കിലാണ്. മുക്കത്തിൻ്റെ വീരപുത്രൻ ബി.പി മൊയ്തീൻ സഹജീവിക്കായി ജീവത്യാഗം ‘ ചെയ്ത തെയ്യത്തും കടവിൽ ‘
നട്ടതാകട്ടെ അദ്ദേഹത്തിൻ്റെ ജീവത്യാഗത്തോടെ അനശ്വരമായ പ്രണയത്തിലെ നായിക കാഞ്ചന മാലയും.ഇലഞ്ഞിമരത്തിൻ്റെ പ്രത്യേകത തണലും സൗരഭ്യവും പകരുമെന്നതാണ് .

പ്രണയത്തിനേയും അതിനു മപ്പുറം ഉന്നതമായ മനുഷ്യസ്നേഹത്തിൻ്റെയും കഥ പറയുന്ന ഈ കടവിൽ നട്ടുപിടിപ്പിക്കാൻ ഇതിലും ഉത്തമമായ വൃക്ഷം ഇല്ലതന്നെ.ഈ കർമം നിർവഹിക്കാൻ ഇതിലും അനുയോജ്യമായ വ്യക്തിയും ഇല്ല.
ഇന്ന് ബി.പി മൊയ്തീൻ പാർക്ക് ജനങ്ങൾക്കായി തുറന്നുകൊടുത്തു. നഗരസഭാ ചെയർമാൻ വി.കുഞ്ഞൻ മാസ്റ്ററാണ് ആ കർമം നിർവഹിച്ചത് ബി.പി മൊയ്തീറെ ചിത്രവും അദ്ദേഹത്തിൻ്റെ രണ്ടു വാചകങ്ങളിൽ സംക്ഷിപ്തമാക്കിയ ജീവചരിത്രവുമടങ്ങിയ ഫലകം അനാഛാദനം ചെയ്തത്.


മൊയതീൻറെ ജീവൻ തുടിക്കുന്ന ചിതമട്ങ്ങിയ ഫലകം തയ്യാറാക്കിയത് ജോഷിയെന്ന ശില്പിയാണ്. മുക്കത്തിൻറെ പ്രിയ ചിത്രകാരൻ സിഗ്നി ദേവരാജനാണ് ഈ ശില്പിയെ ശുപാർശ ചെയ്തത്. ഇതിലെഴുതിയ വാക്കുകൾ മൊയ്തീൻറ പിയ സുഹൃത്ത് മുക്കം ഭാസിയുടെതാണ്.യഥാർത്ഥ സ്നേഹമെന്നത് ത്യാഗമാണെന്നും മറ്റുള്ളവരോടുള്ള കരുതലാണെന്നും മുഖ്യാതിഥിയായ കാഞ്ചന മാല പറഞ്ഞു. ബി.പി മൊയ്തീൻ അതു കൊണ്ടാണ് ജനങ്ങളുടെ മനസിൽ ഇടം നേടിയതെന്നും അവർ പറഞ്ഞു.

ഈ കടവ് എന്നും നൊമ്പരപ്പെടുത്തുന്ന ഓർമയാണെന്ന് പറഞ്ഞ അവർക്ക് വികാരാധിത്വത്താൽ വാക്കുകൾ പൂർത്തിയാക്കാനില്ല
ബി.പി മെയ്തീൻറെ സഹോദരനായതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് ഇതെന്ന് ബി.പി .റഷീദ് പറഞ്ഞു. താഴ്ന്നവന്നോ ഉയർന്നവനെന്നോ ഭേദമില്ലാതെ എല്ലാവരെയും സുഹൃത്തുക്കളായി മാറ്റാൻ കഴിഞ്ഞയാളായിരുന്നു തൻറെ സഹോദരൻ എന്നും അദ്ദേഹം പറഞ്ഞു.


ബി.പി മൊയ്തീൻ്റെ സമകാലികരും പ്രിയപ്പെട്ടവരുമൊക്കെയായ എം എൻ കാരശേരി, ഹമീദ്’ ചേന്ദമംഗലൂർ എന്നിവരുടെ സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു. സ്ത്രീപുരുഷ സമത്വമെന്ന മൊയ്തീൻറെ ആശയം ജനങ്ങളിലെത്തിക്കാൻ ഈ പാർക്ക് ഉപകരിക്കെട്ടെ എന്ന് കാരശേരി മാഷ് ആശംസിച്ചു. മുക്കം കണ്ട മതേതര മാനവികതയുടെ തിളങ്ങുന്ന മുഖമെന്നാണ് ഹമീദ്’ ചേന്ദമംഗലൂർ മൊയ്തീുെ വിശേഷിപ്പിച്ചത് കോവിഡ് പ്രോട്ടോകോൾ പ്രകരം ലളിതമായ ചടങ്ങാണ് നടത്തിയതെങ്കിലും ഫേസ് ബുക്ക് ലൈവിലൂടെയും സൂം വീഡിയോ കോൺഫറൻസിലൂടെയും ലോകത്തിൻറെ വിവധ ഭാഗങ്ങളിലുള്ള മൊയ്തീനെ സ്നേഹിക്കുന്ന നിരവധി പേർ ഓൺലൈനിലൂടെ പങ്കാളികളായി .


വാർഡ് കൗൺസിലർ അബ്ദുൾ ഗഫൂർ മാസ്റ്റർ അധ്യക്ഷനായി.നഗരസഭാ വൈസ് ചെയർമാൻ ഹരിതാ മോയിൻകുട്ടി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി ശ്രീധരൻ ,കെ.ടി നജീബ്, സി.കെ.പി മുഹമ്മദ്, കെ, സി മുഹമ്മദലി എന്നിവർ സംസാരിച്ചു. നഗര സഭാ സെക്രട്ടറി എൻ.കെ ഹരീഷ് സ്വാഗതവും ഷഫീക് മാടായി നന്ദിയും പറഞ്ഞു
എനിക്ക് നന്ദി പറയാനുള്ളത് തെയ്യത്തും കടവിലും പരിസരത്തുമായി കഴിഞ്ഞ കുറച്ച് ദിവനങ്ങളായി പ്രതീകൂല കാലാവസ്ഥയെ അവഗണിച്ചും പാർക്ക് ഈവിധത്തിൽ ഒരുക്കിയെടുക്കാൻ ശ്രമിച്ചവരോടു കൂടിയാണ്. ഇരുവഞ്ഞി കൂട്ടായ്മയോട്, മുസ്തഫ മാഷോട് , ഓൺലൈൻ പ്ലാറ്റ് ഫോറവും ഫ്ലെയറുമൊക്കെ ഒരുക്കിതന്ന പുതുതലമുറക്കാരോട് . പാർക്കിൻറ തുടർന്നുള്ള പ്രവർത്തികൾ ഏറ്റെടുക്കാൻ തയ്യാറായി വന്ന നിരവധി പേരോട്.


എനിക്ക് പേരറിയുന്നവരും ആല്ലാത്തവരുമായ നിരവധി പേരാണ് ഇന്ന് ഈ പർക്കിനുവേണ്ടി കർമ നിരതാരായത്. ഒന്നും പ്രതീക്ഷിക്കാതെ നാടിനുവേണ്ടി കർമ നിരതരായ ഇവരെയെല്ലാം മൊയ്തീൻമാർ എന്നല്ലാതെ എന്താണ് വിളിക്കാനാവുക.
കാഞ്ചന നേടത്തി പറഞ്ഞതുപോലെ മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുമ്പോഴേ അതൊരു ജീവിതമാകുന്നുള്ളൂ

എന്തായാലും മുക്കത്തിൻറെ ചരിത്രത്തിൽ ഇന്ന് ഒരു പുതിയ ഏടുകൂടി ചേർക്കപ്പെടുകയാണ്. ബി.പി മൊയ്തീൻറെ കഥ പറയുന്ന ഈ പാർക്കും ചരിത്രത്തിൻറ ഭാഗമാകുകയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!