കോഴിക്കോട് : കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ വെച്ച് നടന്ന പരിശോധനയിൽ കുന്ദമംഗലത്ത് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിന് കീഴിലെ പടനിലം ആറാം വാർഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമരശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന വ്യക്തിയാണ്.
ഇദ്ദേഹവുമായി സംമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും.
ഇന്നലെ നടന്ന പരിശോധനയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലെ ആറ് പേർ ഉൾപ്പടെ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നു പേർ കുരുവട്ടൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ളവരാണ്

