കൊച്ചി: മരടില്‍ പണിത അഞ്ച് ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസ്സും.
ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ ചെയ്ത തെറ്റിന് ഫ്‌ലാറ്റ് ഉടമകളെ ശിക്ഷിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
മരട് നഗരസഭ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കിയ കുടിയൊഴിപ്പിക്കല്‍ നോട്ടീസിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഹര്‍ജി നല്‍കാനും നല്‍കാനും ഫ്‌ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.
മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ്; ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും

