News

മഴയ്ക്ക് ശമനം; ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ കുറഞ്ഞു

മഴയ്ക്ക് ശമനമുണ്ടായതോടെ കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. ജില്ലയിലെ വിവിധ താലൂക്കുകളിലായി അഞ്ച് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 19 കുടുംബങ്ങളിൽ നിന്നായി 47 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്.
കോഴിക്കോട് താലൂക്കിൽ രണ്ടു വില്ലേജുകളിലെ രണ്ടു ക്യാമ്പുകളിലായി 19 പേരുണ്ട്.

മാവൂർ ജിഎംയുപി സ്‌കൂളിൽ ആറ് കുടുംബത്തിലെ 13 പേരും
കടലുണ്ടി വില്ലേജിൽ വട്ടപ്പറമ്പ ജിഎൽപി സ്‌കൂളിൽ ഒരു കുടുംബത്തിലെ ആറ് പേരുമാണ് ക്യാമ്പിൽ താമസിക്കുന്നത്.
വടകര താലൂക്കിൽ നിലവിൽ രണ്ടു ക്യാമ്പുകളുണ്ട്. ഒഞ്ചിയം അങ്കണവാടി, ചെക്യാട് ജാതിയേരി എം എൽ പി സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 4 കുടുംബങ്ങളിലെ 12പേരാണ് താമസിക്കുന്നത്.


താമരശേരി താലൂക്കിൽ ഒരു ക്യാമ്പ് മാത്രമാണുള്ളത്. തിരുവമ്പാടി വില്ലേജിലെ സെന്റ് സെബാസ്റ്റ്യൻ എൽപിഎസ് മുത്തപ്പൻപുഴയിലെ ഈ ക്യാമ്പിൽ 8 കുടുബങ്ങളിലെ 16 പേരാണുള്ളത്. പ്രദേശത്ത് രണ്ടു വീടുകൾ തകർന്നു. ഉണ്ണികുളം വില്ലേജിലെ മാവുള്ളകണ്ടി സാബിറ, കൊല്ലോന്നുമ്മൽ കലന്തൻ എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!