കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി വലിയപോയില്‍ റോഡിന് 8 ലക്ഷം രൂപയും കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പതിമംഗലം ഉണ്ടോടിക്കടവ് റോഡിന് 7 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
കാലവര്‍ഷത്തില്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന പ്രസ്തുത റോഡുകള്‍ക്ക് ഫ്‌ലഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി നടത്തുന്നതിന് വേണ്ട അടിയന്തിര സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.

