Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ്

18 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയിൽ ഇന്ന് 4 കോവിഡ് പോസിറ്റീവ് കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. 18 പേർ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് പോസിറ്റീവ് ആയവർ

1) 41 വയസ്സ് ഉള്ള രാമനാട്ടുകര സ്വദേശി, ജൂലൈ 11ന് സൗദിയിൽ നിന്നും വിമാനമാർഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

2) 47 വയസ്സുള്ള ഉണ്ണികുളം സ്വദേശിനി, ജൂലൈ 11ന് സൗദിയിൽ നിന്നും വിമാനമാർഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് എഫ്.എല്.ടി.സി യിൽ ചികിത്സയിലാണ്.

3) 60 വയസ്സുള്ള കക്കോടി സ്വദേശി. ജൂൺ 29 ന് ഖത്തറിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തി. അവിടെനിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂലൈ 9ന് ജനറൽ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

4) 39 വയസ്സുള്ള ചെലവൂർ സ്വദേശി, ജൂലൈ 3ന് ബാഗ്ലൂരിൽ നിന്നും ബസ്സിൽ കോഴിക്കോടെത്തി. തുടർന്ന് ഓട്ടോയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂലൈ 9ന് ജനറൽ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്.എൽ.ടി സി.യിലേക്ക് മാറ്റി.

രോഗമുക്തി നേടിയവർ

എഫ്എൽടിസി യിൽ ചികിൽസയിലായിരുന്ന
1). 50 വയസ്സുള്ള ഒളവണ്ണസ്വദേശി
2 ). 52വയസ്സുള്ള ചെക്യാട് സ്വദേശി

  1. ) 27വയസ്സുള്ള കാരശ്ശേരി സ്വദേശി
    4) 35 വയസ്സുള്ള പുതുപ്പാടി സ്വദേശി
    5) 49 വയസ്സുള്ള അത്തോളി സ്വദേശി
    6) 31 വയസ്സുള്ള അത്തോളി സ്വദേശിനി
    7 ) 26 വയസ്സുള്ള ആയഞ്ചേരി സ്വദേശി
    8 ) 39 വയസ്സുള്ള ഏറാമല സ്വദേശി
    9 ) 34 വയസ്സുള്ള കൊടുവള്ളി സ്വദേശി
    10) 39വയസ്സുള്ള ചക്കിട്ടപാറ സ്വദേശി
    11 ) 41 വയസ്സുള്ള കാക്കൂർ സ്വദേശി
    12 ) 29 വയസ്സുള്ള കുറ്റ്യാടി സ്വദേശി
    13 ) 53 വയസ്സുള്ള തൂണേരി സ്വദേശി

മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന
14) 70 വയസ്സുള്ള വെള്ളയിൽ സ്വദേശിനി
15) 43 വയസ്സുള്ള വെള്ളയിൽ സ്വദേശി
16) 33 വയസ്സുള്ള നന്മണ്ട സ്വദേശി
17 ) 26 വയസ്സുള്ള കൂരാച്ചുണ്ട് സ്വദേശിനി
18 ) 31 വയസ്സുള്ള എറണാകുളം സ്വദേശി

ഇപ്പോൾ 162 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില് 40 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 105 പേർ കോഴിക്കോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 13 പേർ എൻഐടി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ഒരാൾ കണ്ണൂരിലും 2 പേർ മലപ്പുറത്തും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ 2 തിരുവനന്തപുരം സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും മൂന്ന് പത്തനംതിട്ട സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും ഒരു കാസർഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു തൃശൂർ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

പുതുതായി 950 പേർ കൂടി നിരീക്ഷണത്തിൽ

ഇന്ന് (ജൂലൈ 12) പുതുതായി വന്ന 950 പേർ ഉൾപ്പെടെ ജില്ലയിൽ 15,375പേർ നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ ഇതുവരെ 62,869 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് പുതുതായി വന്ന 49 പേർ ഉൾപ്പെടെ 270 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 156 പേർ മെഡിക്കൽ കോളേജിലും 101 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലും 13 പേർ എൻഐടി എഫ് എൽടിസിയിലു മാണ്. 42 പേർ ഇന്ന് ഡിസ്ചാർജ്ജ് ആയി.

ഇന്ന് 185 സ്രവ സാംപിൾ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 20,621 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 20,113 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 19,716 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 508 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയിൽ ഇന്ന് വന്ന 499 പേർ ഉൾപ്പെടെ ആകെ 10,007 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 849 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും 9,068 പേർ വീടുകളിലും 90 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 79 പേർ ഗർഭിണികളാണ്. ഇതുവരെ 14,500 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവർത്തകർ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സ്ക്രീനിംഗ്, ബോധവല്ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ്പ് ലൈനിലൂടെ 5 പേർക്ക് ഇന്ന് കൗൺസിലിംഗ് നല്കി. 292 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നൽകി.
ഇന്ന് ജില്ലയിൽ 3,236 സന്നദ്ധ സേന പ്രവർത്തകർ 4,232 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!