സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് ഇരു പേരെയും നാഗാലാന്റിലേക്ക് കടക്കാൻ ശ്രമിക്കവേ എൻ ഐ എ ബാംഗ്ലൂരിൽ നിന്നും പിടി കൂടിയത്. ഇന്ന് ഉച്ചയോടെ തന്നെ കൊച്ചിയിലെത്തിക്കും.
വാളയാർ അതിർത്തി വഴിയാണ് പോലീസ് നിയന്ത്രണത്തിൽ എൻ ഐ എ കൊച്ചിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കേസിൽ സ്വർണ നിക്ഷേപം നടത്തിയ മലപ്പുറം മലപ്പുറം പെരിന്തൽമണ്ണക്കടുത്ത വെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്തു വരികയുമാണ്. ഇയാൾ നിരവധി സ്വർണ്ണ കടത്ത് കേസിൽ മുൻപ് പ്രതിയായ വ്യക്തിയാണ്. 2013 മാൻവേട്ട കേസിലും ഇദ്ദേഹം പ്രതിയാണ്.

