Kerala News

ദേഹത്ത് അറിയാതെ കയറിയ വളയം ഇരപിടിക്കുന്നതിനിടെ പെരുമ്പാമ്പിനെ വെട്ടിലാക്കി ഒടുവിൽ നാട്ടുകാർ രക്ഷപെടുത്തി

കോഴിക്കോട് : കുന്ദമംഗലത്ത് ദേഹത്ത് വളയം കുടുങ്ങി അപകടത്തിലായ പെരുമ്പാമ്പിനെ നാട്ടുകാർ രക്ഷപെടുത്തി. ഇന്ന് രാവിലെ ഏഴുമണിയോടെ പതിമംഗലം അരീച്ചോലയിൽ തൊടികയിൽ എത്തിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി പൊല്ലാപ്പിലായി. ശരീരഭാഗത്ത് നേരത്തെ അറിയാതെ കയറി കൂടിയ വളയം ലഭിച്ച ഇരയെ വിഴുങ്ങാൻ കഴിയാത്ത രീതിയിൽ തടസ്സം സൃഷിടിച്ചു.

നാട്ടുകാർ കണ്ടില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ പെരുമ്പാമ്പ് മരണപെടുമായിരുന്നു. ഇരയെ വിഴുങ്ങി മുഴുവൻ ആകും മുൻപ് വളയം കാരണം വയറു ബ്ലോക്കായി. പിന്നീട് പുറത്തേക്ക് ഒഴിവാക്കാനോ കഴിക്കാനോ പറ്റാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ഇടപെട്ട് ദേഹത്ത് അറിയാതെ കയറിയ വളയം മുറിച്ചു മാറ്റി രക്ഷപെടുത്തിയത് നൗഷാദ് തെക്കയിലും, ശില്പി റിയാസ് കുന്ദമംഗലവും സുഹൃത്തുക്കളൂമാണ് ‘ പിന്നീട്‌ പെരുമ്പാമ്പിനെ ചാക്കിലാക്കി സുരക്ഷിതമായി വനം വകുപ്പിന് കൈമാറി. മഴ ശക്തമായതോടെ പൂനൂർ പുഴയിൽ നിന്നും പാമ്പ് പ്രദേശത്തേക്ക് കയറിയതാവാം എന്നാണ് സൂചന

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!