സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില. പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാം വില നൂറു രൂപ കൂടി 4680ല്‍ എത്തി. 4580 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 100 രൂപ കൂടി 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില
ഏതാനും ദിവസമായി സ്വര്‍ണ വില കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച 36080 രൂപയായിരുന്നു പവന് വില. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.
കുതിച്ചുയർന്ന് സ്വർണവില ഒറ്റ ദിവസം കൂടിയത് പവന് 800 രൂപ

