സി.പി.എം നേതാവിന്റെ വാഹനത്തിലെ ലഹരിക്കടത്തിൽ ഷാനവാസിന് സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ഷാനവാസ് കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് കാര്യങ്ങൾ വളച്ചൊടിച്ചൊടിച്ചതെന്നാണ് എന്നാണ് തന്നോട് പറഞ്ഞത്. തെളിവില്ലെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. ലഹരിക്കടത്തിൽ ഷാനവാസിന്റെ പങ്ക് അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.ലഹരി കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎം, ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ, ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷന് അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.