കൊച്ചി: നോര്‍വീജിയന്‍ സംഗീതജ്ഞന്‍ അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ കേസില്‍ ബെംഗളൂരുവും ഡല്‍ഹിയും കേന്ദ്രീകരിച്ച് അന്വേഷണം. അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ബെംഗളൂരുവില്‍ നടന്ന പരിപാടിക്കിടെ 100 മൊബൈല്‍ ഫോണുകള്‍ മോഷണം പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്. കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ബെംഗളൂരുവിലെ പരിപാടി. ഇതേ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. മൊബൈല്‍ ഫോണ്‍ ഡല്‍ഹിയില്‍ എത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുളവുക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഡല്‍ഹിക്ക് തിരിക്കും.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന പരിപാടിക്കിടെ 21 ഐ ഫോണുകളുള്‍പ്പെടെ 35 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് പരാതി.