കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ഹർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും കർശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് തീരുമാനമായി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു.
തീരപ്രദേശത്തും മൽസ്യബന്ധന തുറമുഖങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ജില്ലയിലെ ഹർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും അടച്ചിട്ടത്. തുടർച്ചയായ അടച്ചിടൽ നിരവധി പേരുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുമെന്നും തീരദേശമേഖലയിൽ ജനജീവിതം ദുരിതത്തിലാക്കുമെന്നും വിലയിരുത്തിയാണ് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും നിയന്ത്രണങ്ങൾ നടപ്പാക്കിയും തുറക്കാൻ തീരുമാനിച്ചത്.
ഫിഷ് ലാന്റിങ് സെന്ററുകളിലേക്കും ഹാർബറുകളിലേക്കും കോവിഡ് പരിശോധന നെഗറ്റീവ് ആയ തൊഴിലാളികൾക്കും ജീവനക്കാർക്കും മാത്രമേ പ്രവേശനം ഉണ്ടാകു. 50ശതമാനം തൊഴിലാളികെള ഉപേയാഗിച്ചു ഷിഷ് ലാൻഡിംഗ് സെന്ററുകളും ഹാർബറും പ്രവർത്തിപ്പിക്കാം ഇത് തിരിച്ചറിയൽ കാർഡിലെ ഒറ്റ , ഇരട്ട സംഖ്യ പ്രകാരം നിയന്ത്രിക്കും.
പ്രദേശം നിയന്ത്രിത മേഖലകളായി തുടരും. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നൽകുന്ന പാസ് ,ബാഡ്ജ്, ഐ.ഡി കാർഡ് ഉള്ള മത്സ്യതൊഴിലാളികൾക്കും, മൊത്തവ്യാപാരികൾക്കും ചെറുകിട വ്യാപാരികൾക്കും
മാത്രമേ ഫിഷ് ലാൻറിംഗ് സെന്ററുകളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ആവശ്യമായ ബാരിക്കേഡുകൾ സ്ഥാപിച്ച് ഈ നിയന്ത്രണങ്ങൾ പോലീസ് ഉറപ്പുവരുത്തും.
ഹാർബറിലേക്കും, ഫിഷ് ലാൻറിംഗ് സെന്ററുകളിലേക്കും പ്രവേശിക്കുന്നതിന് മുൻപായി തെർമൽ സ്‌ക്രീനിംഗിന് വിധേയരാവേണ്ടതും കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
ഹാർബറിനകത്ത് ഒരു മീറ്റർ സാമൂഹിക അകലം പാലിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ. ഹാർബറിലും ,ഫിഷ് ലാൻറിംഗ് സെന്ററുകളിലും ലേലം അനുവദിക്കില്ല. മത്സ്യത്തിന്റെ വില ഹാർബർ മാനേജ്‌മെൻറ് കമ്മിറ്റി നിശ്ചയിക്കും. ഹാർബറിലും ഫിഷ് ലാൻറിംഗ് സെന്ററുകളിലും ബ്രേക്ക് ദി ചെയിൻ സൗകര്യം ഏർപ്പെടുത്തണം. ഇവിടം ദിവേസന അണുവിമുക്തമാക്കേണ്ടത് ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയുടെ ചുമതലയാണ്.
മത്സ്യതൊഴിലാളികൾക്കുള്ള നിർദേശങ്ങൾ
എല്ലാ മത്സ്യതൊഴിലാളികളും കച്ചവടക്കാരും നിർബന്ധമായും ഇരട്ട ലെയർ മാസ്‌ക് ധരിക്കണം.
ലംഘിക്കുന്നവർക്കെതിരെ പിഴചുമത്തുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കും. തൊഴിലാളികൾക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ തുടങ്ങി മറ്റു സുരക്ഷാസംവിധാനങ്ങൾ നിർബന്ധമായും ബോട്ടുടമകൾ നൽകിയിരിക്കണം.
*ബോട്ടുകളിലും തോണികളിലും പാലിക്കേണ്ട നിർദ്ദേശങ്ങൾ *
മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ തോണികൾ എന്നിവയിൽ സാമൂഹിക അകലം ഉറപ്പുവരുത്താനായി അവയുടെ വലിപ്പത്തിന് ആനുപാതികമായ എണ്ണം തൊഴിലാളികളെ മാത്രമേ അനുവദിക്കാൻ പാടുള്ളു. ബോട്ടുകളുടെ രജിസ്റ്റർ നമ്പറിന്റെ അടിസ്ഥാനത്തിൽ ഒറ്റ-ഇരട്ട സംവിധാനം നടപ്പാക്കണം.
ബോട്ടുകളും ട്രോളറുകളും കൃത്യമായി അണുനശികരണം നടത്തേണ്ടതും ശുചിയായി സൂക്ഷിക്കേണ്ടതും ബോട്ടുടമകളുടെ ഉത്ത രവാദിതത്തമായിരിക്കും.
സെക്ടറൽ മജിസ്ട്രേറ്റ്, ക്യുആർടി എന്നിവരുടെ കർശന നിരീക്ഷണത്തിലായിരിക്കും ഹാർബറുകളുടെ പ്രവർത്തനം. ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഓരോ ഹാർബറിന്റെയും അതിനോടനുബന്ധിച്ച ഫിഷ് ലാൻറിംഗ് സെന്ററുകൾക്കും ഓരോ ചാർജ് ഓഫീസറെ ഡെപ്യുട്ടി ഡയറക്ടർ ഫിഷറീസ് നിയമിക്കും.താലൂക്ക് ഇൻസിഡന്റ് കമാന്ററുടെ അദ്ധ്യക്ഷതയിലായിരിക്കും ഹാർബർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേരുക. ഹാർബറുകളിലെയും ഫിഷ് ലാന്റിംഗ് സെന്ററുകളിലെയും തൊഴിലാളികൾക്കും മത്സ്യതൊഴിലാളികൾക്കും നിരന്തരം കോവിഡ് പരിശോധന നടത്തുന്നകാര്യം ഇൻസിഡന്റ് കമാന്റർമാർ ഉറപ്പുവരുത്തും.
ഹാർബറിനും അതിനോടനുബന്ധിച്ച സ്ഥലങ്ങളിലും കോവിഡ് വ്യാപനം വർദ്ധിച്ചു വന്നാൽ ഇക്കാര്യം ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ അതാത് സമയത്ത് ജില്ലാ കലക്ടറെ അറിയിക്കണം.
മത്സ്യ ബന്ധനം, മത്സ്യ വില്പന എന്നിവയിൽ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കപ്പെടുന്നുവെന്ന് താലൂക്ക് ഇൻസിഡന്റ് കമാന്റർമാർ ഉറപ്പുവരുത്തണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് വീണ്ടും രാഗവ്യാപനം കൂട്ടുന്നതിനും ഹാർബറുകൾ അടച്ചിടുന്നതിനും കാരണമാവുമെന്നും അതിനാൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ തൊഴിലാളികളും ഇവ ലംഘിക്കപ്പെടുന്നില്ലെന്ന് അധികൃതരും ഗൗരവ ശ്രദ്ധ പുലർത്തണമെന്ന് കലക്ടർ അറിയിച്ചു.

