ചണ്ഡീഗഡിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നടന്ന 32ാമത് ദേശീയ ജൂനിയർ അട്യ പട്യ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ജേതാക്കളായി. പോണ്ടിച്ചേരി രണ്ടാം സ്ഥാനം നേടി. ആൺ കുട്ടികളുടെ വിഭാഗത്തിൽ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ വിഭാഗത്തിൽ മഹാരാഷ്ട്ര, കർണ്ണാടക ടീമുകൾക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ.
കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ ടൗൺ സർക്കിൾ ഇൻസ്പെക്ടർ എ.ഉമേഷ് ജേതാക്കളെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ, ജോസ് ജോസഫ്, സിംല അബ്ദുറഹിമാൻ, വി.കെ സജി, കെ. അഖിൽ ജയിംസ് എന്നിവർ ആശംസകൾ നേർന്നു. പി.കെ ജിതിൻ സ്വാഗതവും വി. സതേഷ് നന്ദിയും പറഞ്ഞു.

