ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് പേര് മരിച്ചു. അപകടത്തിൽ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
ഫൂട്പാത്തില്‍ ഉറങ്ങിക്കിടന്നവരാണ് മ
രിച്ച ഏഴുപേരും. തീർഥാടനത്തിന് എത്തിയ നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. സംഭവത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

