കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്. ഏറെ കഷ്ടതയനുഭവിച്ച് ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ കഥ കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പിഎസ്എന്‍ കോളേജ് സരസ്വതിയമ്മയെ ഏറ്റെടുത്ത ശേഷം കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു.

ചെറുപ്പം മുതല്‍ അനാഥയായി കഴിഞ്ഞ സരസ്വതിയമ്മ വിവാഹ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും പിന്നീട് മകനും മരിച്ചതിനെത്തുടര്‍ന്ന് പഴയ ദുരിത ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന ഇവര്‍ക്ക് ഒന്ന് ബാത്ത്‌റൂമില്‍ പോകണമെങ്കില്‍കൂടി അടുത്ത വീട്ടുകാര്‍ ലൈറ്റ് ഇടേണ്ട അവസ്ഥയായിരുന്നു. വീട് പൊളിഞ്ഞ് വീഴാറായ അവസ്ഥയിലുമായിരുന്നു. പിഎസ്എന്‍ കോളേജിന്റെ സഹായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, സാമൂഹ്യ പ്രവര്‍ത്തകരായ റിയാസ് കുന്ദമംഗലം, നൗഷാദ് തെക്കയില്‍ തുടങ്ങിയവരുടെ സഹകരണവുമുണ്ടായി.

14 ാം തിയ്യതി നവീകരിച്ച വീടിന്റെ താക്കോല്‍ ദാനം എംഎല്‍എ പിടിഎ റഹീം നിര്‍വ്വഹിക്കും. വീട്ടു പരിസരത്തുവെച്ചു നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി. വിജി മുപ്രമ്മൽ, കുന്നമംഗലം CI ശ്രീ. ജയൻ ഡൊമനിക്ട്, കുന്നമംഗലം ന്യൂസ് ഡോട്ട് കോം ഡയറക്ടർ ശ്രീ. എം. സിബ്‌ഗത്തുള്ള, പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ. രവീന്ദ്രൻ മാസ്റ്റർ, വാർഡ് മെമ്പർ ശ്രീ.ആർ.വി ജാഫർ,നൗഷാദ് തെക്കയില്‍, PSN ചാരിറ്റബ്ൾ ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്നും സുമനസ്സുകളായ മുഴുവൻ പേരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

