National News

‘സംഭാവന ദുരുപയോഗം ചെയ്തു’; മേധാ പട്കര്‍ക്കും മറ്റു 11 പേര്‍ക്കും എതിരേ കേസെടുത്ത് പോലീസ്

സംഭാവനയായി ലഭിച്ച തുക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന പരാതിയില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെതിരെ പൊലീസ് കേസ്. മേധാ പട്കറും മറ്റു 11 പേരും ചേര്‍ന്ന് ഗോത്ര വിഭാഗം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനെന്ന പേരില്‍ ശേഖരിച്ച തുക തിരിമറി നടത്തിയെന്നാണ് കേസ്. സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസ്.

പ്രീതം രാജ് ബഡോലെ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയായി ചമഞ്ഞ് മേധാ പട്കര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. സംഭാവനയായി ലഭിച്ച തുക ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്നാണ് പൊലീസാണ് കേസെടുത്തത്. മേധയുടെ കീഴിലുള്ള നര്‍മദ നവനിര്‍മാണ്‍ അഭിയാന്‍ ട്രസ്റ്റ് കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടെ 13 കോടി രൂപ സമാഹരിച്ചു.

എന്നാല്‍ ഈ പണത്തിന്റെ ഉറവിടവും ചെലവും അജ്ഞാതമാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.ഈ തുക ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. മേധയുടെ വാര്‍ഷിക വരുമാനം 6000 രൂപയാണെന്ന് പറയുകയും എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് 19 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.ട്രസ്റ്റിന്റെ പത്തോളം ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് നാലുകോടി രൂപയോളം വീണ്ടെടുത്തതായും പറയുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ മേധാപട്കര്‍ തള്ളി. വിഷയത്തില്‍ പോലീസ് തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്നും മേധാ പട്കര്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയിലെ അംഗമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പാവങ്ങള്‍ക്ക് ഉപജീവനോപാധി ഒരുക്കുന്നതിനാണ് ട്രസ്റ്റ് പണം ഉപയോഗിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കാറില്ല, അവര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!