തിരുവനന്തപുരം വഴി നടന്ന സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞതായി വിവരം. ആര്‍ക്കൊക്കെയാണ് സ്വര്‍ണം കൈമാറുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ സരിത്ത് കസ്റ്റംസിന് കൈമാറിയതായാണ് വിവരം. ഇവരുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചതില്‍ ഇതില്‍ ചിലര്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെന്നാണ് സൂചന. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നാം പ്രതി ഫാസില്‍ ഫരീദിന്റെ കൂടുതല്‍ വിവരങ്ങളും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഒരു തവണ സ്വര്‍ണം കടത്തുമ്പോള്‍ 24 ശതമാനമാണ് തനിക്ക് കമ്മീഷന് ലഭിക്കുന്നതെന്നാണ് സരിത് കസ്റ്റംസിന് നല്‍കിയിരിക്കുന്ന മൊഴി. ബാഗ് വഴി വരുന്ന സ്വര്‍ണം താന്‍ കൈമാറും. അതിന് ശേഷം ഈ സ്വര്‍ണം ഏത് ഇടത്തേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് ഉപയോഗിക്കുന്നതെന്നോ അറിയില്ലെന്നാണ് സരിത് പറയുന്നത്. ഇത് കസ്റ്റംസ് വിശ്വാസത്തിലെടുക്കുന്നതേയില്ല.

