കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കമുള്ള ഭീഷണിയിൽ നിന്നും സംരക്ഷണം വേണമെന്നും ആവിശ്യപ്പെട്ട് നൽകിയ ഹർജ്ജിയിലാണ് ഇടക്കാല ഉത്തരവ്.
പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. മഠത്തിനുള്ളില്‍ ഒറ്റപ്പെടുത്തുകയും ഭക്ഷണം പോലും നിഷേധിക്കുകയും ചെയ്തുവെന്ന് സിസ്റ്റര്‍ ലൂസി ഹർജിയിൽ. പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു