കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ നവീകരണ പ്രവൃത്തി പൂര്‍ത്തികരിച്ച കാരന്തൂര്‍ തൈക്കണ്ടി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മു പ്രമ്മല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍., ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, എടക്കുനി അബ്ദുറഹ്മാന്‍, സി.അബ്ദുള്‍ ഗഫൂര്‍, സി.സോമന്‍, മനോജ് കാമ്പ്രത്ത്, സിദ്ദിഖ് തെക്കയില്‍, ബാബു തൈക്കണ്ടി ,ശ്രീനുകാരന്തൂര്‍ ,നാസര്‍ എടക്കുനി, റസീന ,മുസ്തഫ, റംല, രാജന്‍ ,ഷിംന ,തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.20 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത് .