സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
അതുക്കൊണ്ട് ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ ഒബിസി വിദ്യാര്‍ത്ഥികള്‍ക്കായി സീറ്റുകള്‍ നീക്കിവെക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ഹര്‍ജികളില്‍ ആരോപിച്ചിരുന്നു. 50 ശതമാനം സീറ്റുകള്‍ ഒബിസി വിഭാഗങ്ങള്‍ക്കായി നീക്കിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും ചില വ്യക്തികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

