കോഴിക്കോട്: താമരശേരിയിൽ നായാട്ട് സംഘത്തെ പിടികൂടി. അരീക്കോട് സ്വദേശികളായ ജുനൈസ്, സതീഷ്, പ്രകാശൻ , തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനിൽ, മുത്തപ്പൻപുഴക്കാരനായ ടോമി എന്നീ ആറംഗ സംഘത്തെ വനം വകുപ്പാണ് പിടിക്കൂടിയത്. ഇവരുടെ പക്കൽ നിന്നും വേട്ടയാടിയ പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വേട്ടയ്ക്ക് ഉപയോഗിച്ച നാടൻ തോക്കും, ജീവികളെയും, സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.