എറണാകുളം: പ്രവാസികൾക്കാശ്വാസമായി സംസ്ഥാനത്തേക്ക് നിരവധി പേർക്ക് മടങ്ങിയെത്താനുള്ള സൗകര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കിയതിന്റെ ഭാഗമായി. നാളെ മാലിദ്വീപില്‍ നിന്നുമുള്ള മലയാളികളെ കപ്പൽ മാർഗ്ഗം കൊച്ചിയിലെത്തിക്കും .
ചൊവ്വാഴ്ച വൈകുന്നേരത്തോടു കൂടി കൊച്ചി തുറമുഖത്തെത്തും. കഴിഞ്ഞ ദിവസം കപ്പൽ മാർഗ്ഗം 400 ഓളം പേരെ നാട്ടിൽ എത്തിച്ചിരുന്നു. ഇതിനു പുറകേയാണ് അടുത്ത കപ്പലും പുറപ്പെടുന്നത്. ഇത്തവണ മുന്നൂറോളം പേരാണ് നാട്ടിലേക്ക് തിരിച്ചു വരുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ മഗര്‍ എന്ന കപ്പലാണ് രണ്ടാം ദൗത്യത്തില്‍ പങ്കാളിയാവുന്നത്.
ഈ ആഴ്ചയോടെ ലക്ഷദ്വീപിൽ കുടുങ്ങിയ മുഴുവൻ മലയാളി സ്വദേശികൾക്കും നാട്ടിൽ എത്താൻ സാധിക്കും എന്നതാണ് ലഭ്യമാകുന്ന വിവരം