മരം മുറിക്കാനായി കയറിയപ്പോൾ തലകറങ്ങി;ഫയർഫോഴ്‌സ് എത്തി അതിസാഹസികമായി രക്ഷപെടുത്തി

0
46

കുന്ദമംഗലം പിലാശ്ശേരിയിൽ മരം മുറിക്കാനായി കയറിയ പടനിലം വള്ളിയാട്ടുമ്മൽ സുരേഷിനാണ് 35 അടി ഉയരത്തിൽ എത്തിയപ്പോൾ തലകറങ്ങിയത്.പ്ളാവ് മുറിക്കാനാണ് സുരേഷ് മരത്തിൽ കയറിയത് തുടർന്ന് തലചുറ്റുകയായിരുന്നു.ശേഷം രാജീവൻ എന്ന വ്യക്തി മരത്തിന് മുകളിൽ കയറുകയും സുരേഷിനെ മരത്തിൽ കയറി കെട്ടുകയും ചെയ്തു.തുടർന്ന് നരിക്കുനി ഫയർഫോഴ്‌സ് എത്തി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ കെ പി സത്യന്റെ നേതൃത്വത്തിൽ ലാഡറിൽ കയറ്റി റെസ്‌ക്യു നെറ്റിൽ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയുംസംയോജിതമായ ഇടപെടൽ ഒരു ദുരന്തം ഒഴിവാക്കി.മറ്റ് ഉദ്യോഗസ്ഥരായ ASTO-പി ഒ വർഗീസ് ,SFROഎൻ ഗണേശൻ ,FRO നിബിൻ ദാസ് ,FRO സിജിത്ത് ,FROസന്ദീപ് ,FRO(D)അജികുമാർ , FRO(D) കെ പി സത്യൻ , എച്ച് ജി രാജേഷ് ,പ്രകാശൻ എന്നിവരാണ് നേതൃത്വം നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here