Kerala kerala

ഇടുക്കിയില്‍ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയില്‍

ഇടുക്കി: കമ്പംമേട്ടില്‍ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയില്‍. കമ്പംമേട്ട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ബാംഗളൂരുവില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ ലഭിച്ചതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കര്‍(24) ആണ് പിടിയിലായത്. ഇന്നലെ കമ്പംമേട്ട് പോലീസ് അന്യാര്‍തൊളു നിര്‍മലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ നില്‍ക്കുന്നതായി കണ്ടു.

തുടര്‍ന്ന് ഇയാളുടെ ബാഗില്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കമ്പംമെട്ട് എസ്‌ഐ വര്‍ഗീസ് ജോസഫ്, സിപിഓമാരായ തോമസ്, റിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!