ജയ്പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ബി.ജെ.പി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസില്‍ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കസ്വാന് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്വാന്‍ പാര്‍ട്ടി വിട്ടത്. തന്റെ രാജി വിവരം എക്സില്‍ അദ്ദേഹം പങ്കുവച്ചു.
രാഷ്ട്രീയ കാരണങ്ങളാണ് രാജിക്ക് പുറകിലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷം ചുരുവില്‍ നിന്ന് ലോക്സഭയിലെത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവര്‍ക്ക് കസ്വാന്‍ നന്ദിയും പറഞ്ഞു.
ഇന്നലെ ഹരിയാനയിലെ ഹിസാറില്‍നിന്നുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

