കക്കോടി: രാത്രികാലങ്ങളിൽ പരിശോധന കുറയുന്നതു മൂലം വാഹനാപകടം പെരുകുന്നതായി റിപ്പോർട്ട്. ബുധനാഴ്ച അർധരാത്രി കക്കോടി പാലം വളവിൽ നിയന്ത്രണം വിട്ട കാർ പതിനഞ്ചടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന നന്മണ്ട സ്വദേശികളായ രണ്ടുപേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അത് കൂടാതെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ആറുവരിപ്പാത നിർമാണം നടക്കുന്ന വേങ്ങേരി ജങ്ഷനിൽ ഇരുപത്തഞ്ചടിയോളം താഴ്ചയിലേക്ക് കാർ മറഞ്ഞിരുന്നു. കാർ ഓടിച്ച നരിക്കുനി സ്വദേശി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും രാത്രികാല പരിശോധന കർശനമല്ലാത്തതിനാലാണ് അപകടം വർധിക്കുന്നതെന്നാണ് പരാതി. വാഹനം നിർത്തി പരിശോധിക്കുന്നതുമൂലം മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെയും പിടികൂടുമായിരുന്നു. എന്നാൽ പരിശോധനക്ക് അയവുവന്നതിനാൽ അപകടവും പെരുകി.