കളിയാക്കിയതിനെ ചോദ്യം ചെയ്ത യുവതിയെ അക്രമികൾ ടെലിഫോൺ പോസ്റ്റിൽ മണിക്കൂറോളം കെട്ടിയിട്ടു. കന്യാകുമാരി ജില്ലയിലെ മേൽപ്പുറം ജങ്ഷനിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഒരു മണിക്കൂറോളം ബന്ധനത്തിൽ കഴിഞ്ഞ യുവതിയെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിൽ പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവർമാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവ് മരിച്ച യുവതിയെ ഇവർ പലപ്പോഴായി പരിഹസിക്കൽ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ സംഘം ചേർന്ന് യുവതിയെ കെട്ടിയിട്ടത്. സംഭവം പലരും കണ്ടെങ്കിലും അക്രമികൾ ഭീഷണിപ്പെടുത്തിയതിനാൽ യുവതിയെ രക്ഷിക്കാനായില്ല.