മഞ്ചേശ്വരത്ത് വി വി രമേശൻ സിപിഎം സ്ഥാനാര്‍ഥി. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് മണ്ഡലത്തില്‍ തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലയില്‍ തന്നെ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത്.
കെ. ആർ ജയാനന്ദനെ സ്ഥാനാർഥിയാക്കുന്നതിൽ മണ്ഡലം കമ്മറ്റിയിലെ ഭൂരിപക്ഷം പേരും എതിർപ്പ് അറിയിച്ചതോടെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണയത്തിൽ സി.പിഎമ്മിനകത്ത് പ്രശ്നങ്ങൾ ഉടലെടുത്തത്. കെ.പി സതീശ് ചന്ദ്രൻ, വി.വി രമേശൻ, ഇ.പത്മാവതി, വി.പി.പി. മുസ്തഫ എന്നീ നേതാക്കളിൽ ഒരാളെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു മണ്ഡലം കമ്മറ്റിയുടെ നിർദേശം. ഇവര്‍ നാല് പേരും സ്ഥനാര്‍ഥികളാവാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന യോഗം രമേശനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.